Categories: Gossips

മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം; ഷൂട്ടിങ് ആരംഭിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും 11 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിച്ചു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തും. നയന്‍താരയാണ് നായിക.

നവംബര്‍ 17 നാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ക്ലാപ്പ് ബോര്‍ഡിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം’ എന്നാണ് ക്ലാപ്പ് ബോര്‍ഡിലെ ‘AJFC_MMMN’ എന്ന എഴുത്തുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യ വേഷമെന്നാണ് ക്ലാപ്പ് ബോര്‍ഡിലെ എഴുത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരാധകര്‍ പറയുന്നു.

മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസര്‍മാരായ സുഭാഷ് ജോര്‍ജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.

മഹേഷ് തന്നെയാണ് കഥയും തിരക്കഥയും. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം ആണ്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

23 hours ago

അതിമനോഹരിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

23 hours ago

യാത്രാ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

23 hours ago

സ്‌റ്റൈലിഷ് ലുക്കുമായി മമിത ബൈജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത ബൈജു.…

23 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

23 hours ago

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

3 days ago