Categories: Gossips

മമ്മൂട്ടി സയനൈഡ് മോഹന്‍ തന്നെ? സ്ത്രീ പീഡകനായ വില്ലന്‍ വേഷമെന്ന് ബ്രിട്ടാസ് !

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ആണ് ജിതിന്‍ കെ ജോസ് സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള നിര്‍ണായക വിവരം വെളിപ്പെടുത്തിയത്. സ്ത്രീപീഡകനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ പുള്ളി പറഞ്ഞു, പുതിയ സിനിമയില്‍ പുള്ളിയാണ് വില്ലന്‍. വില്ലനെന്നു പറഞ്ഞാല്‍ വലിയ സ്ത്രീപീഡകനായ വില്ലനാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘അല്ല അത് ആരാധകരെ വിഷമിപ്പിക്കോ’ എന്ന്. ‘എന്ത് ആരാധകര്‍ ! നമ്മള്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയല്ലേ..എന്തോന്ന് ആരാധകര്‍’ എന്നൊക്കെ പുള്ളി എന്നോടു പറഞ്ഞു. എന്റെ ഒരു അഭിപ്രായത്തില്‍ ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു നടനുണ്ടോ? എനിക്ക് അത്ഭുതമാണ്. ഒരുപക്ഷേ മമ്മൂക്കയ്ക്ക് ഇങ്ങനെ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് നല്ലത്. പുള്ളിക്ക് പ്രത്യേകിച്ച് ഇനിയൊന്നും നേടാനില്ല. ഇനി നേടാനുള്ളതെല്ലാം പുതിയ പരീക്ഷണങ്ങളിലൂടെ നേടേണ്ട കാര്യങ്ങളാണ്,’ ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ് ജോണ്‍ ബ്രിട്ടാസ്.

Mammootty

ജിതിന്‍ കെ ജോസ് സിനിമയില്‍ സൈക്കോപ്പാത്തായ ഒരു സീരിയല്‍ കില്ലര്‍ വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍.

അനില മൂര്‍ത്തി

Recent Posts

ദൃശ്യം 3 ഷൂട്ടിങ് ആരംഭിച്ചു; റിലീസ് എന്ന്?

ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയില്‍ വെച്ചാണ്…

3 hours ago

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago