തന്റെ പേരിലുള്ള ആശയ കുഴപ്പം നീക്കി നടി സാനിയ അയ്യപ്പന്‍. തന്റെ പേരില്‍ പലര്‍ക്കും സംശയമുള്ളതായും പലരും പലവിധത്തിലാണ് തന്റെ പേര് ഉപയോഗിക്കുന്നത് എന്നുമാണ് സാനിയ പറഞ്ഞത്. തന്റെ പേര് സാനിയ അയ്യപ്പന്‍ എന്നാണ്. എന്നാല്‍ പലരും സാനിയ ഇയ്യപ്പന്‍ എന്ന പേരില്‍ വാര്‍ത്തകളും മറ്റും നല്‍കാറുണ്ട് എന്നും താരം വ്യക്തമാക്കി. ഇതില്‍ ഒരു വ്യക്തത വരുത്താനാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം പങ്കുവയ്ക്കുന്നത് എന്നും സാനിയ പറഞ്ഞു.
എന്റെ പേരിന്റെ കൂടെയുള്ള അയ്യപ്പന്‍ എന്നുള്ളത് എന്റെ അച്ഛന്റെ പേരാണ്. അച്ഛന്റെ പേരാണ് എന്റെ പേരിനോടൊപ്പം ഞാന്‍ ചേര്‍ത്തിരിക്കുന്നത്. പലപ്പോഴും ആളുകള്‍ എന്റെ പേരിനൊപ്പം ഇയ്യപ്പന്‍ എന്ന് ഉപയോഗിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. അവരെ സംശയത്തിലാക്കുന്നത് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആണെന്ന് തോന്നുന്നു എന്നും സാനിയ പറഞ്ഞു
ക്യൂന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധ നേടിയത്. പിന്നീട് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ സാനിയ അയ്യപ്പന് സാധിച്ചു.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…