Fahad and Mammootty
മലയാള സിനിമാലോകം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഫഹദ് ഫാസിലും ഈ സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റു പ്രൊജക്ടുകളുടെ തിരക്ക് കാരണം മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് ഫഹദ് പിന്മാറിയെന്നാണ് ഈയടുത്ത് പുറത്തുവന്ന വാര്‍ത്തകള്‍. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദും ഈ സിനിമയുടെ ഭാഗമാണ്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനായി മറ്റു പ്രൊജക്ടുകളില്‍ ചില വിട്ടുവീഴ്ചകള്‍ നടത്താന്‍ ഫഹദ് തയ്യാറായെന്നാണ് വിവരം. മഹേഷ് നാരായണന്‍ സിനിമയ്ക്കായി 20 ദിവസമാണ് ഫഹദ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഈ സിനിമയുടെ ചിത്രീകരണം കഴിയും വരെ ഫഹദ് മറ്റു പ്രൊജക്ടുകളുടെ ഭാഗമാകില്ല.
ഡിസംബര്‍ ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. സുപ്രധാന കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ എത്തുക. കുഞ്ചാക്കോ ബോബനും ഈ സിനിമയുടെ ഭാഗമാകും. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകള്‍ ശ്രീലങ്കയിലാണ് ചിത്രീകരിക്കുക.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…