Categories: latest news

പൃഥ്വിരാജും വിജയരാഘവന്‍ ചേട്ടനും ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്ല ഓപ്ഷനാണ്: കുഞ്ചാക്കോ ബോബന്‍

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് പൃഥ്വിരാജോ വിജയരാഘവനോ വരുന്നത് നന്നായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍. ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവെച്ച് തുറന്നു സംസാരിക്കാനും അമ്മയെ ശക്തമായി തിരിച്ചെത്തിക്കാനും ചില വിട്ടുവീഴ്ചകളും ചര്‍ച്ചകളും ഉണ്ടാകണമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നാലെ സംഘടന നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണ്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Prithviraj (Kaduva)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെ വന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. ‘ ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്റെ കൂടെ നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെയുയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കണം. ആര്‍ക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങള്‍ അവരുടെ കുടുംബത്തെ വരെ ബാധിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതേസമയം കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടത്.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago