Categories: Gossips

‘തുടരും’ മറ്റൊരു ദൃശ്യമാകുമോ? മോഹന്‍ലാലിന്റെ തിരിച്ചുവരവ് ആകുമെന്ന് ആരാധകര്‍

മോഹന്‍ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്‍സ് ചെയ്തത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘തുടരും’ എന്നാണ്. നാല് കുട്ടികള്‍ക്കൊപ്പം മോഹന്‍ലാലിനെ ടൈറ്റില്‍ പോസ്റ്ററില്‍ കാണാം. മുണ്ടും ഷര്‍ട്ടും ധരിച്ച് തനി നാട്ടിന്‍പുറത്തുകാരന്‍ ലുക്കിലാണ് ലാലിനെ പോസ്റ്ററില്‍ കാണുന്നത്. വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Mohanlal

പോസ്റ്ററില്‍ നിന്ന് ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് മനസിലാകുന്നത്. മാത്രമല്ല ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ലാല്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അതേസമയം പോസ്റ്ററില്‍ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങള്‍ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു. ‘തുടരും’ എന്നതിന്റെ അവസാനത്തിലേക്ക് വരുമ്പോള്‍ അക്ഷരങ്ങള്‍ തുന്നിച്ചേര്‍ത്ത പോലെ കാണാന്‍ സാധിക്കും. ഇതൊരു ഡയറക്ടര്‍ ബ്രില്ല്യന്‍സ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ദൃശ്യം പോലെ കുടുംബ ചിത്രമെന്ന ലേബലില്‍ വന്നിട്ട് വന്‍ ട്വിസ്റ്റും സര്‍പ്രൈസും സംവിധായകന്‍ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. എന്തായാലും വെറും കുടുംബചിത്രമെന്ന രീതിയില്‍ ഒതുക്കി നിര്‍ത്തേണ്ട സിനിമയായിരിക്കില്ല തുടരും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ അടുത്ത വര്‍ഷം തുടക്കത്തില്‍ ആയിരിക്കും തിയറ്ററുകളിലെത്തുക. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. കെ.ആര്‍.സുനിലും തരുണ്‍ മൂര്‍ത്തിയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ജേക്സ് ബിജോയിയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഓണം ലുക്കുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

48 seconds ago

അടിപൊളി ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

5 minutes ago

രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബര്‍ ഖാന്‍

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

19 hours ago

ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ വ്യൂസുമായി ദീപിക പദുക്കോണ്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

19 hours ago

പലതും പറഞ്ഞ് ആളുകള്‍ വേദനിപ്പിക്കുന്നു; അഞ്ജന

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…

19 hours ago

സാരിയില്‍ മനോഹരിയായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

19 hours ago