Categories: latest news

നന്ദമൂരി ബാലകൃഷ്ണ ഇല്ല; ആവേശത്തിന്റെ തെലുങ്ക് പതിപ്പില്‍ ഫഹദാകാന്‍ മറ്റൊരു താരം

മലയാളത്തിലും മറ്റ് അന്യഭാഷകളിലും ഏറെ ഹിറ്റായി മാറിയ ഫഹദ് ഫാസിലിന്റെ ആവേശം എന്ന സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി പുതിയ വിവരം. നേരത്തെ തന്നെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്നും നന്ദമൂരി ബാലകൃഷ്ണ ഇതില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു താരമാണ് ഈ വേഷം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. രവി തേജയാണ് ഇപ്പോള്‍ ആവേശം തെലുങ്ക് പ്രോജക്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ലഭിക്കുന്ന വിവരം. രവി തേജയുടെ പ്രൊഡക്ഷന്‍ ഹൗസ് തന്നെ ഈ ചിത്രം നിര്‍മ്മിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മലയാളത്തില്‍ ജിത്തു മാധവന്‍ ആയിരുന്നു ആവേശം സംവിധാനം ചെയ്തത് ഫഹദിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ആവേശമായിരുന്നു.

തെലുങ്കിനു പുറമേ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കരണ്‍ ജോഹര്‍ ആയിരിക്കും ഹിന്ദിയില്‍ സിനിമ നിര്‍മ്മിക്കുക എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ തെലുങ്കിലും ഹിന്ദിയിലും ചിത്രം നിര്‍മ്മിക്കും എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago