Categories: latest news

സിനിമയ്ക്കായി മുറിച്ചുമാറ്റിയത് നൂറുകണക്കിന് മരങ്ങള്‍; യഷിന്റെ സിനിമയ്‌ക്കെതിരെ വനം വകുപ്പ്

ടോക്‌സിക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനായി മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതിരെ വനം വകുപ്പ്. കന്നട നടനായ യഷ് നായകനായി എത്തുന്ന പുതിയ സിനിമയായ ടോക്‌സിക്കിന്റെ ചിത്രീകരണത്തിന് ഭാഗമായാണ് ഇത്തരത്തിന് 100 കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയത്. ബംഗളൂരുവിലെ പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് സിനിമ ചിത്രീകരണത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയൊണ് വനംവകുപ്പ് നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്താനാണ് വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എച്ച്എംടിയുടെ അധീനതയിലുള്ള ഈ സ്ഥലം റിസര്‍വ് വനം ഭൂമിയാണെന്നാണ് വനം വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വനംവകുപ്പിന്റെ റിസര്‍വ് വനമാണിതെന്നും 1960ല്‍ നിയമ വിരുദ്ധമായി എച്ച്.എം.ടി.ക്ക് കൈമാറുകയായിരുന്നെന്നും ഈശ്വര്‍ ഖന്‍ഡ്രെയും പറഞ്ഞു. സിനിമാ ചിത്രീകരണത്തിനായി നൂറു കണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയതിനുശേഷം പ്രതികരിക്കവെ ഈശ്വര്‍ ഖന്‍ഡ്രെയും വ്യക്തമാക്കി.

വിവാദവുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരണം നടത്തിയിട്ടുണ്ട്. സ്വകാര്യ സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നും സിനിമാ നിര്‍മാതാക്കളായ കെ.വി.എന്‍. പ്രൊഡക്ഷന്‍ പ്രതികരിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago