Categories: latest news

സൽമാൻഖാന് ഉറങ്ങാനാക്കുന്നില്ല; വെളിപ്പെടുത്തലുമായി ബാബ സിദ്ദിഖിയുടെ മകൻ

എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻഖാന് ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പുതിയ വെളിപ്പെടുത്തൽ. ബാബാ സീദ്ദിഖി യുടെ മകൻ സഷീ നാണ് ഇക്കാര്യം തുറന്നു പഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പിതാവും സൽമാൻഖാനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം എന്നും രാത്രി സൽമാൻഖാൻ തന്നെ വിളിക്കാറുണ്ട്. ആ സമയത്ത് തനിക്ക് ഉറങ്ങാൻ സാധിക്കാത്ത കാര്യം അദ്ദേഹം തുറന്നു പറഞ്ഞു എന്നാണ് സഷീൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

എൻസിപി നേതാവ് കൂടിയായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷനോയ് സംഘം ഏറ്റെടുത്തിരുന്നു. സൽമാൻഖാനും സമാനമായി ബിഷനോയ് സംഘത്തിൽ നിന്നും നേരത്തെ തന്നെ വധഭീഷണികൾ ഉണ്ടായിരുന്നു.

സൽമാൻ ഖാനും അദ്ദേഹത്തിന്റെ പിതാവിന് നേരെയും വധശ്രമവും നടന്നിരുന്നു. ബിഷനോയ് സംഘം സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബിഷ്‍ണോയ്‍ സമുദായം ആരാധിക്കുന്ന മൃഗത്തെ കൊലപ്പെടുത്തിയതിന് സല്‍മാനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഇതാണ് സൽമാൻഖാനോട് ഇവർക്ക് ശത്രുതക്കുള്ള കാരണം

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

19 minutes ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

6 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

6 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

7 hours ago