എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻഖാന് ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പുതിയ വെളിപ്പെടുത്തൽ. ബാബാ സീദ്ദിഖി യുടെ മകൻ സഷീ നാണ് ഇക്കാര്യം തുറന്നു പഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ പിതാവും സൽമാൻഖാനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം എന്നും രാത്രി സൽമാൻഖാൻ തന്നെ വിളിക്കാറുണ്ട്. ആ സമയത്ത് തനിക്ക് ഉറങ്ങാൻ സാധിക്കാത്ത കാര്യം അദ്ദേഹം തുറന്നു പറഞ്ഞു എന്നാണ് സഷീൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
എൻസിപി നേതാവ് കൂടിയായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷനോയ് സംഘം ഏറ്റെടുത്തിരുന്നു. സൽമാൻഖാനും സമാനമായി ബിഷനോയ് സംഘത്തിൽ നിന്നും നേരത്തെ തന്നെ വധഭീഷണികൾ ഉണ്ടായിരുന്നു.
സൽമാൻ ഖാനും അദ്ദേഹത്തിന്റെ പിതാവിന് നേരെയും വധശ്രമവും നടന്നിരുന്നു. ബിഷനോയ് സംഘം സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബിഷ്‍ണോയ്‍ സമുദായം ആരാധിക്കുന്ന മൃഗത്തെ കൊലപ്പെടുത്തിയതിന് സല്‍മാനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഇതാണ് സൽമാൻഖാനോട് ഇവർക്ക് ശത്രുതക്കുള്ള കാരണം
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…