Categories: latest news

അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്

ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി തിയറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്!സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് പുറത്തു വരുന്ന സൂചനകള്‍. അജയന്റെ രണ്ടാം മോഷണം വൈകാതെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തും എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രദര്‍ശനത്തിന് എത്തിയ ദിവസം മുതല്‍ തീയേറ്ററില്‍ വലിയ ഓളമാണ് അജയന്റെ രണ്ടാം മോഷണം സൃഷ്ടിച്ചത്. 100 കോടി ക്ലബ്ബില്‍ എത്താനും ചിത്രത്തിന് സാധിച്ചിരുന്നു. മോളിവുഡിലെ ഏറ്റവും വലിയ ബജറ്റില്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് വേഷങ്ങളിലാണ് ടോവിനോ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം 2ഡിയിലും ത്രീഡിയിലുമായാണ് പുറത്തിറങ്ങിയത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയുന്നു. മൂന്ന് കലഘട്ടങ്ങളിലായി ഒരുക്കിയിരിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് തീയേറ്ററുകളില്‍ എത്തിയത്. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്.

മാജിക് ഫ്രെയിംയ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം യുജിഎമ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ആയിരുന്നു നിര്‍മ്മാണം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവര്‍ നായികമാരായി എത്തിയ ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷത്തിലെത്തി. ജോമോന്‍ ടി ജോണ്‍ ആയിരുന്നു ഛായാഗ്രാഹകന്‍. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. വാര്‍ത്താപ്രചരണം ബ്രിങ്‌ഫോര്‍ത്ത് മീഡിയ.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago