Categories: latest news

ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ ഹിന്ദിയില്‍ പരിചയപ്പെടുത്തുക ജോണ്‍ എബ്രഹാം

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മാര്‍ക്കോയെ ഹിന്ദിയില്‍ പരിചയപ്പെടുത്തുക പ്രമുഖ നടന്‍ ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ മലയാളം ടീസര്‍ ഇതിനകം തന്നെ റിലീസ് ചെയ്യുകയും പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഹിന്ദി ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ ടീസര്‍ ആയിരിക്കും ജോണ്‍ എബ്രഹാം ഹിന്ദി ആരാധകര്‍ക്കായി അവതരിപ്പിക്കുന്നത്.ഒക്ടോബര്‍ 26 ന് രാവിലെ 10.10 ന് ഹിന്ദി ടീസര്‍ റിലീസ് ചെയ്യും.

മലയാളം ഇതുവരെ കാണാത്ത വയലന്‍സ് ചിത്രമാണ് മാര്‍ക്കോ എന്നാണ് ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ 5 ഭാഷകളില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കലൈ കിങ്ങ്സ്റ്റണാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

23 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

4 days ago