ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (24) അറസ്റ്റിലായിരിക്കുന്നത്.
ലോറന്‍ല് ബിഷ്ണോയിയുടെ പേരിലാണ് ഇയാള്‍ സല്മാന് ഭീഷണി സന്ദേശമയച്ചത്. മുംബൈ പോലീസിനായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഈ മാസം 18 നായിരുന്നു ഇയാള്‍ സല്‍മാന്‍ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ചത്. അഞ്ച് കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. സല്മാന് ഖാന് ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 5 കോടി രൂപ നല്‍കണമെന്നും പണം നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാള്‍ മോശം അവസ്ഥയാകും സല്മാന് ഖാന് നേരിടേണ്ടി വരികയെന്നുമായിരുന്നു സന്ദേശം.
അതേസമയം ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സല്മാന് ഖാന് ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ സല്മാന് ഖാന്റെ ബാന്ദ്രയുടെ വീടിന് പുറത്ത് ബിഷ്ണോയി സംഘാംഗങ്ങള്‍ വെടിയുതിര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…