Categories: Gossips

വീണ്ടും മമ്മൂട്ടി vs മോഹന്‍ലാല്‍ ക്ലാഷ് ! ക്രിസ്മസിനു തീ പാറും

നീണ്ട ഇടവേളയ്ക്കു ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി vs മോഹന്‍ലാല്‍ ക്ലാഷിനു സാധ്യത തെളിയുന്നു. ക്രിസ്മസ് റിലീസ് ആയി രണ്ട് സൂപ്പര്‍താരങ്ങളുടെയും സിനിമകള്‍ തിയറ്ററിലെത്തുമെന്നാണ് വിവരം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും മമ്മൂട്ടി ചിത്രം ബസൂക്കയുമാണ് ക്രിസ്മസിനു ഏറ്റുമുട്ടുക.

ഡിസംബര്‍ 19 നോ 20 നോ ആയിരിക്കും ബറോസിന്റെ റിലീസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തുക. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.

Mammootty in Bazooka

ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയും ഡിസംബര്‍ 19 നു റിലീസ് ചെയ്യുമെന്നാണ് വിവരം. ഗെയിം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നു. ടര്‍ബോയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമായിരിക്കും ബസൂക്ക.

അനില മൂര്‍ത്തി

Recent Posts

ദൃശ്യം 3 ഷൂട്ടിങ് ആരംഭിച്ചു; റിലീസ് എന്ന്?

ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയില്‍ വെച്ചാണ്…

44 minutes ago

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago