Categories: Gossips

സീരിയല്‍ കില്ലറാകാന്‍ മമ്മൂട്ടി; സയനൈഡ് മോഹന്റെ കഥയെന്നും റിപ്പോര്‍ട്ട്

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സീരിയല്‍ കില്ലര്‍ കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ സയനൈഡ് മോഹന്റെ കഥയാണ് ഈ സിനിമയിലേതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. 20 കൊലക്കേസുകളില്‍ പ്രതിയായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനെ സിനിമയില്‍ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Vinayakan and Mammootty

സെപ്റ്റംബര്‍ 25 നാണ് സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചത്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിയെടുത്തത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. വിനായകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്.

അനില മൂര്‍ത്തി

Recent Posts

ദൃശ്യം 3 ഷൂട്ടിങ് ആരംഭിച്ചു; റിലീസ് എന്ന്?

ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയില്‍ വെച്ചാണ്…

46 minutes ago

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago