Amritha Suresh
നടന്‍ ബാലയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഗായിക അമൃത സുരേഷ്. ക്ഷേത്രത്തില്‍ നിന്നും പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. ‘കൂപ്പൂകൈ’ ഇമോജി ചേര്‍ത്താണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘സ്‌നേഹവും പ്രാര്‍ത്ഥനകളും’ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ‘ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്’, ‘അമൃതയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഇനി സമാധാനം ഉണ്ടാകട്ടെ’ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ബാലയെ ഉദ്ദേശിച്ചുള്ള പോസ്റ്റ് ആണോയെന്നും പലരും ചിത്രങ്ങള്‍ക്കു താഴെ ചോദിച്ചിട്ടുണ്ട്.
ബാലയുടെ മുന്‍ ജീവിതപങ്കാളിയാണ് അമൃത. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2010 ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അവഹേളിച്ചതിനു ഈയടുത്ത് അമൃത ബാലയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. അമൃതയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…