അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്ര നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ സാജു നവോദയ. ‘ ജനങ്ങളുടെ മോശം പ്രതികരണത്തിന് കാരണമാകുന്നതെന്തെങ്കിലും ഇട്ടു കൊടുത്ത ശേഷം പരാതി പറഞ്ഞിട്ട് കാര്യമില്ല.അത് കിട്ടണമെന്നേ ഞാന്‍ പറയൂ. എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ സഹായം വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക,’ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജുവിന്റെ പ്രതികരണം.
സുധിയെ വിറ്റു കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കാണുന്നവര്‍ക്ക് അങ്ങനെ തോന്നും. സുധിയുടെ കുടുംബത്തിനായി ഞാനും രാജേഷ് പറവൂരും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്കൊന്നും സൈബര്‍ ആക്രമണം നേരിട്ടിട്ടില്ല. ചീത്ത കേള്‍ക്കാന്‍ പാകത്തിനു എന്തെങ്കിലും ഇട്ടു കൊടുത്തിട്ടുണ്ടെങ്കില്‍ അത് കേള്‍ക്കണമെന്ന് തന്നെയേ താന്‍ പറയൂവെന്നും സാജു വിമര്‍ശിച്ചു.
എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക. ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്തതാണെന്നു പറഞ്ഞാലും പ്രശ്‌നമില്ല. അല്ലാതെ ഇവര്‍ തന്നെ ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല – സാജു കൂട്ടിച്ചേര്‍ത്തു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…