Categories: latest news

സല്‍മാന്‍ ഖാന്റെ സുരക്ഷാ വര്‍ദ്ധിപ്പിച്ചു

വധഭീഷണി സന്ദേശത്തിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷാ വര്‍ദ്ധിപ്പിച്ചു. രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്.യു.വി സല്‍മാന്‍ ഖാന്‍ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചാല്‍പ്പോലും തകരാത്ത ?ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്നുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത കളര്‍ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് വാഹനം.

സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിംഗിന് 60ല്‍ അധികം സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അകത്ത് കടത്തുന്നത്. ഷൂട്ടിംഗ് കഴിയുന്നത് വരെ ലൊക്കേഷനില്‍ തുടരണമെന്നും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നല്‍കിയാല്‍ സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയും വച്ചിരുന്നു. മുംബൈ ട്രാഫിക് പോലീസിന് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. താരത്തിന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം, സല്‍മാന്‌െൈ വ പ്ലസ് സുരക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ നിരന്തരം ഭീഷണി നേരിടുന്നു . ഏപ്രില്‍ 14 ന് ബാന്ദ്രയിലെ നടന്റെ വസതിക്ക് പുറത്ത് രണ്ട് ഷൂട്ടര്‍മാര്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. 1998ല്‍ സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നതാണ് ഈ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. ഇന്ത്യയിലെ മത വിഭാഗങ്ങളിലൊന്നായ ബിഷ്‌ണോയികള്‍ ദൈവതുല്യമായിട്ടാണ് കൃഷ്ണ മൃഗത്തെ കണക്കാക്കുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

3 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

4 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

4 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

4 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

4 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

6 hours ago