Categories: Gossips

രാജമാണിക്യം വില്ലന്‍ ബിഗ് ബോസില്‍; രസികന്‍ പ്രതികരണവുമായി പ്രിയ

രാജമാണിക്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തിയ നടന്‍ രഞ്ജിത്ത് മലയാളികള്‍ക്കു സുപരിചിതനാണ്. മോഹന്‍ലാല്‍ ചിത്രമായ ചന്ദ്രോത്സവത്തിലും രഞ്ജിത്ത് നിര്‍ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസില്‍ രഞ്ജിത്തും മത്സരാര്‍ഥിയാണ്. വിജയ് സേതുപതി അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴില്‍ രഞ്ജിത്തിന് ഏറെ ആരാധകരുണ്ട്.

നടിയും ജീവിതപങ്കാളിയുമായ പ്രിയ രാമന്‍ രഞ്ജിത്തിന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നുവെന്ന് പ്രിയ പറയുന്നു. ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രിയരാമന്‍ പറഞ്ഞു.

Priya Raman

ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കമല്‍ഹാസന്‍ ആയിരുന്നു മുന്‍ സീസണുകളില്‍ അവതാരകന്‍. സിനിമ തിരക്കുകള്‍ കാരണമാണ് ഈ സീസണില്‍ കമലിനു പകരം വിജയ് സേതുപതി എത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago