Categories: latest news

അഞ്ചുകോടി തന്നില്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാളും മോശം അവസ്ഥ വരും; സല്‍മാന്‍ഖാന് ഭീഷണി

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി. 5 കോടി നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ സല്‍മാന്‍ ഖാന് വരുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. പണം നല്‍കിയാല്‍ ലോറന്‍സ് ബിഷ്‌ണോയ്ക്ക് സല്‍മാനമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഒരു വാട്‌സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും’ മുംബൈ ട്രാഫിക് പോലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ നിരന്തരം ഭീഷണി നേരിടുന്നു . ഏപ്രില്‍ 14 ന് ബാന്ദ്രയിലെ നടന്റെ വസതിക്ക് പുറത്ത് രണ്ട് ഷൂട്ടര്‍മാര്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. 1998ല്‍ സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നതാണ് ഈ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. ഇന്ത്യയിലെ മത വിഭാഗങ്ങളിലൊന്നായ ബിഷ്‌ണോയികള്‍ ദൈവതുല്യമായിട്ടാണ് കൃഷ്ണ മൃഗത്തെ കണക്കാക്കുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്.

സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാന് നേരെയും വധഭീഷണിയുണ്ടായിരുന്നു. പ്രഭാത സവാരിക്കിടെ ബാന്ദ്രയില്‍ വച്ച് ബൈക്കിലെത്തിയ ദമ്പതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ അയക്കട്ടെ എന്ന് പറഞ്ഞായിരുന്നു ഭീഷണി.രാവിലെ വീടിനടിത്തുള്ള ബെഞ്ചില്‍ ഇരിക്കുന്ന സലിം ഖാന്റെ മുന്നിലേക്ക് ബൈക്കിലെത്തിയ ദമ്പതികള്‍ വണ്ടി നിര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. സിസിടിവ

അനില മൂര്‍ത്തി

Recent Posts

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

8 hours ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

8 hours ago

ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…

8 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

13 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

14 hours ago