Jyothirmayi and Kunchako Boban
ആദ്യദിനം മികച്ച കളക്ഷന്‍ സ്വന്തമാക്കി അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ല. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആദ്യദിനം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് മാത്രം 3.25 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ 43.37 ശതമാനമായിരുന്നു കേരളത്തിലെ ഒക്യുപ്പെന്‍സി.
ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ബോഗയ്ന്‍വില്ല ഇന്നലെയാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ആറ് കോടിക്ക് അടുത്തുണ്ടായിരിക്കുമെന്നാണ് വിവരം. ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്കു ലഭിച്ചതെങ്കിലും അമല്‍ നീരദ് ഫാക്ടര്‍ ആണ് ബോക്സ്ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കാരണം.
അമല്‍ നീരദ് പ്രൊഡക്ഷന്‍, ഉദയ പിച്ചേഴ്സ് എന്നിവയുടെ ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ബോഗയ്ന്‍വില്ല നിര്‍മിച്ചിരിക്കുന്നത്. ജ്യോതിര്‍മയി പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥ. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം നോവലിന്റെ അവലംബം ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…