Categories: Gossips

മോഹന്‍ലാലിനൊപ്പം നില്‍ക്കും ! എംപുരാനിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ അവസാന ഘട്ട ജോലികള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ റിലീസ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാന്‍ വരുന്നതെങ്കിലും ഖുറേഷി അബ്‌റാം എന്ന കഥാപാത്രത്തിന്റെ ജീവിതമായിരിക്കും എംപുരാനില്‍ കാണിക്കുക.

ലൂസിഫറിലെ പ്രധാന കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളി ആയിരുന്നു. എന്നാല്‍ സ്റ്റീഫനു ഒരു ഭൂതകാലമുണ്ട്. അതാണ് ദി ഡോണ്‍ ഖുറേഷി അബ്‌റാം. ഖുറേഷിയുടെ വലംകൈയാണ് സയ്ദ് മസൂദ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. ലൂസിഫറില്‍ വളരെ കുറച്ച് നേരമാണ് പൃഥ്വിരാജ് ഉണ്ടായിരുന്നത്. എന്നാല്‍ എംപുരാനില്‍ അതല്ല സ്ഥിതി..!

Empuraan Team

എംപുരാനില്‍ നിര്‍ണായക വേഷമാണ് പൃഥ്വിരാജിന്റേത്. സയ്ദ് മസൂദ് ആരാണെന്നും ഖുറേഷി അബ്‌റാമുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നുമാണ് എംപുരാനില്‍ പ്രധാനമായും പറയുന്നത്. മോഹന്‍ലാലിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന മാസ് കഥാപാത്രമായിരിക്കും എംപുരാനില്‍ പൃഥ്വിരാജിന്റെ സയ്ദ് മസൂദ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബര്‍ ഖാന്‍

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

18 hours ago

ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ വ്യൂസുമായി ദീപിക പദുക്കോണ്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

18 hours ago

പലതും പറഞ്ഞ് ആളുകള്‍ വേദനിപ്പിക്കുന്നു; അഞ്ജന

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…

18 hours ago

സാരിയില്‍ മനോഹരിയായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

18 hours ago

ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

23 hours ago

സ്‌റ്റൈലിഷ് പോസുമായി രമ്യ പണിക്കര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍.…

23 hours ago