Jyothirmayi and Kunchako Boban
സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് നടി ജ്യോതിര്‍മയി. ഇടവേള സംഭവിച്ചു പോയതാണ്. മാത്രമല്ല ഇതിനിടയില്‍ തന്നെ അതിശയിപ്പിക്കുന്ന തിരക്കഥകളൊന്നും അധികം വന്നിട്ടില്ലെന്നും അങ്ങനെയൊന്ന് ആയതുകൊണ്ടാണ് ബോഗയ്ന്‍വില്ല ചെയ്യാന്‍ തീരുമാനിച്ചതെന്നും ജ്യോതിര്‍മയി പറഞ്ഞു. ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി അമല്‍ നീരദ് ആണ് ബോഗയ്ന്‍വില്ലയുടെ സംവിധായകന്‍.
‘ വലിയൊരു ഇടവേളയ്ക്കു ശേഷം സിനിമയില്‍ എത്തിയപ്പോള്‍ ഒരു തുടക്കക്കാരിയെ പോലെ തോന്നി. ആദ്യ ദിവസമൊക്കെ ഡയലോഗ് ഡെലിവറി ശരിയാക്കാന്‍ ഞാന്‍ കുറേ ടെന്‍ഷനടിച്ചു. കഴിഞ്ഞ 10-11 വര്‍ഷമായി ഞാന്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നിട്ടില്ലല്ലോ, അതുകൊണ്ട് തിരിച്ചുവരവിലെ അഭിനയം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല,’
‘ എനിക്ക് ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന ഭയം തുടക്കം മുതല്‍ ഉണ്ടായിരുന്നു. ഞാന്‍ തന്നെ ഇത് ചെയ്യണോ എന്ന് അമലിനോട് പലവട്ടം ചോദിച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിനു പത്ത് ദിവസം മുന്‍പ് വരെ ഞാന്‍ അത് അമലിനോടു ചോദിച്ചിട്ടുണ്ട്. പക്ഷേ അമല്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. ഞാന്‍ ഇല്ലെങ്കില്‍ ഈ പ്രൊജക്ട് തന്നെ ചെയ്യില്ലെന്ന് ഒരു ഘട്ടത്തില്‍ അമല്‍ എന്നെ ഭീഷണിപ്പെടുത്തി,’ ജ്യോതിര്‍മയി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…