Categories: Gossips

‘റോജ’ കണ്ടപ്പോള്‍ സ്വയം ചെരുപ്പൂരി തലയിലടിച്ചു; നഷ്ടങ്ങളെ കുറിച്ച് നടി ഐശ്വര്യ

കരിയറില്‍ താന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ കുറിച്ച് കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി വന്നത്. റോജ കണ്ട ശേഷം സ്വയം ചെരുപ്പൂരി തലയിലടിച്ചെന്നും ഐശ്വര്യ പറയുന്നു.

‘ ആദ്യം മണി അങ്കിള്‍ (മണിരത്‌നം) വിളിച്ചത് ദളപതിയിലേക്കാണ്. ശോഭന ചെയ്ത വേഷമായിരുന്നു എനിക്ക്. അപ്പോള്‍ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. ഡേറ്റ് ഇല്ലെന്നു പറഞ്ഞ് മുത്തശ്ശി ഒഴിവാക്കി. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. വേറൊരു സിനിമയ്ക്കു വേണ്ടി മുത്തശ്ശി ആ സമയത്ത് അഡ്വാന്‍സ് വാങ്ങിയതിനാല്‍ റോജയും നഷ്ടപ്പെട്ടു,’

Aishwarya Bhaskar

‘ കോയമ്പത്തൂരില്‍ വച്ചാണ് റോജ കണ്ടത്. പടം കണ്ട് കഴിഞ്ഞ് കാറില്‍ ആരും ഒന്നും മിണ്ടിയില്ല. ഞാന്‍ ഒന്നും മിണ്ടാതെ വീട്ടിലെത്തി. ചെരുപ്പ് വച്ച് തലയില്‍ അടിച്ചു. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. വേണ്ട അടിക്കരുതെന്ന് മുത്തശ്ശി പറഞ്ഞു. ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എന്നെ തന്നെ അടിക്കട്ടെ,’ ഐശ്വര്യ പറഞ്ഞു.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായില്‍ മണിസാര്‍ വിളിച്ചപ്പോള്‍ ഹിന്ദി സിനിമ ?ഗര്‍ദിഷിലേക്ക് ഓഫര്‍ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തില്‍ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായെന്നും ഐശ്വര്യ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

12 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

16 hours ago

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

2 days ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago