Categories: latest news

ഗോട്ടിന്റെ വിജയം ആഘോഷിച്ച് വിജയ്

സൂപ്പര്‍ ഹിറ്റായി മാറിയ ഗോട്ടിന്റെ വിജയം ആഘോഷിച്ച് വിജയ്. മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിജയിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്. നിര്‍മ്മാതാവ് അര്‍ച്ചന കല്‍പ്പതിയെയും ചിത്രത്തില്‍ കാണാന്‍ സാധിക്കും

ആഗോളതലത്തില്‍ വലിയ ഹിറ്റായി മാറിയ സിനിമ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടിയുടെ കളക്ഷന്‍ നേടിയിരുന്നു. ഇതിന്റെ ഭാഗമായിന്നു വിജയിയും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ആഘോഷം. നിലവില്‍ ആഗോളതലത്തില്‍ ചിത്രം 455 കോടി നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 13 കോടിയോളം രൂപയും വിദേശത്തുനിന്ന് 158 കോടിയോളവും ഇതിനകം ചിത്രം നേടിയിട്ടുണ്ട്.

സെപ്റ്റംബര്‍ 5 ആയിരുന്നു ചിത്രം തീയറ്ററില്‍ എത്തിയത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗോട്ട് തീയേറ്ററില്‍ എത്തിയത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ‘ഗോട്ടിന്റെ’ പ്രൊഡക്ഷന്‍ ഹൗസ് എജിഎസ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്‌നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്റെ മകനായി മറ്റൊരു വിജയിയും എത്തുന്നു.

ചിത്രത്തില്‍ പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍ , ജയറാം, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വന്‍ താരനിര വേഷമിടുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago