Categories: latest news

എആര്‍എം വ്യജപതിപ്പ് പ്രചരിപ്പിച്ച പ്രതികളെ പിടികൂടിയ പോലീസിന് നന്ദിയുമായി ലിസ്റ്റിന്‍

ടോവിനോ തോമസിനെ നായകനാക്കി ജിതിന്‍ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പിടികൂടിയ കേരള പോലീസിന് നന്ദി അറിയിച്ച് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്.

സിനിമകള്‍ വിജയിപ്പിക്കുന്നത് പ്രേക്ഷകര്‍ തന്നെ ആണ്. പക്ഷെ നശിപ്പിക്കുന്നവരില്‍ നിന്നും സിനിമയെ രക്ഷിക്കുന്നത് സൈബര്‍സെല്‍, പോലീസുകാരും കൂടെ ചേര്‍ന്നാണ്. ഒരുപാട് സിനിമകള്‍ ഇര ആവേണ്ടി വന്നിട്ടുണ്ട് എങ്കിലും നിലവില്‍ അതിനു ഒരു ഉത്തമ ഉദാഹരണം ആണ് എആര്‍എം എന്നും ലിസ്റ്റിന്‍ പറഞ്ഞു. സിനിമയെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വ്യാജ പതിപ്പ് പകര്‍ത്തിയവരെ പിടികൂടിയ കേരളാ പോലീസിനും, കൊച്ചി സിറ്റി സൈബര്‍ പോലീസിനും അഭിനന്ദനങ്ങള്‍.
ഒരു കൂട്ടം ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അതിനു വഴങ്ങാതെ അഞ്ചാം വാരത്തിലും 215 ഓളം തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോയിലൂടെ എആര്‍എം ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരായിരം നന്ദി എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ലിസ്റ്റിന്‍ പറഞ്ഞു.

സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് ഇന്നലെ അറിയിച്ചിരുന്നു. കോയമ്പത്തൂരിലെ തീയേറ്ററില്‍ വെച്ചാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ ലാലാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറുഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്. തെലുഗു സിമികളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

10 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

10 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

13 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

14 hours ago