അജയന്റെ രണ്ടാം മോഷണം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചതോടെ അഭിമാന നേട്ടം രണ്ടുതവണ കൈവരിച്ച താരമായി ടൊവിനോ തോമസ്. വേള്‍ഡ് വൈഡായി നൂറ് കോടി ക്ലബില്‍ കയറുന്ന എട്ടാമത്തെ മലയാള സിനിമയാണ് എആര്‍എം. നേരത്തെ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ ആദ്യമായി നൂറ് കോടി ക്ലബില്‍ കയറിയത്.
നൂറ് കോടി സിനിമകളുള്ള താരമെന്ന നേട്ടം രണ്ടാം തവണ കൈവരിച്ച ടൊവിനോ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം എത്തി. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ നൂറ് കോടി സിനിമകള്‍. ടൊവിനോയുടെ 2018 മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരും 2018 ല്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടൊവിനോയുടെ ആദ്യ സോളോ 100 കോടിയാണ് അജയന്റെ രണ്ടാം മോഷണം.
പുലിമുരുകന്‍, ലൂസിഫര്‍, 2018, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് മലയാളത്തിലെ ഇതുവരെയുള്ള 100 കോടി സിനിമകള്‍. മമ്മൂട്ടിക്ക് ഇതുവരെ 100 കോടി ക്ലബ് സിനിമയില്ല.
'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' കേരള…
ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയില്‍ വെച്ചാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…