Categories: latest news

താങ്കള്‍ എനിക്ക് ഹീറോ; സാമന്തയെക്കുറിച്ച് ആലിയ ഭട്ട്

തെന്നിന്ത്യന്‍ സൂപ്പര്‍താരമായ സാമന്തയെ പ്രകീര്‍ത്തിച്ച് ആലിയാ ഭട്ട്. സാമന്തയുടെ കഴിവിനെയും ആര്‍ജ്ജവത്തെയും താനേറെ ബഹുമാനിക്കുന്നതായും ആണ്‍ലോകത്ത് ഒരു സ്ത്രീയായി നിലനില്‍ക്കുക എന്നത് ശ്രമകരമാണെന്ന് സാമന്തയെക്കുറിച്ച് പറയവേ ആലിയ ഭട്ട് വ്യക്തമാക്കിയിരിക്കുന്നത്. സാമന്തയോടൊപ്പം തനിക്ക് ഇതുവരെ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ സാമന്ത എന്റെ ഹീറോ തന്നെയാണ് എന്നും ആലിയ ഭട്ട് പറയുന്നു.

സാമന്തയ്‌ക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ സംഭവിക്കട്ടെ എന്നും ആലിയ പറഞ്ഞു. ഹൈദരാബാദില്‍ വെച്ച് നടന്ന റിലീസിന് തയ്യാറെടുത്തുനില്‍ക്കുന്ന താരത്തിന്റെ ജിഗിരയുടെ ചടങ്ങില്‍വച്ചായിരുന്നു സാമന്തയെക്കുറിച്ച് ആലിയഭട്ട് സംസാരിക്കാന്‍ തയ്യാറായത്.

സിനിമാലോകത്തുള്ള ആണ്‍കോയമ്മയുടെ വേര്‍തിരിവുകളെ മറികടന്ന് നിങ്ങള്‍ വിജയിച്ചു മുന്നേറുകയാണ്. കഠിനാധ്വാനവും ശക്തമായ ചൂടുവെപ്പുകളും കൊണ്ട് വിജയം കൈവരിച്ച വ്യക്തിയെന്ന നിലയില്‍ നിങ്ങളെ എല്ലാവര്‍ക്കും മാതൃകയാണ്. എല്ലാവരും പറയുന്നതുകേട്ടിട്ടുണ്ട്, നടിമാര്‍ക്ക് പരസ്പരം മത്സരബുദ്ധിയാണെന്ന്. പക്ഷേ അത് ശരിയല്ല. ഇന്ന് എന്റെ സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ ഒരു പാന്‍ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായ സമാന്തയുമുണ്ടെന്നതില്‍ എനിക്കേറെ സന്തോഷമുണ്ട് എന്നും ആലിയ പറഞ്ഞു.

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന അവതരിപ്പിക്കുന്ന ചിത്രമാണ് ജിഗിര. വസന്‍ ബാലയാണ് സംവിധാനം. കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത്ത, ആലിയ ഭട്ട്, ഷെഹീന്‍ ഭട്ട്, സൗമെന്‍ മിശ്രഎന്നിവര്‍ ചേര്‍ന്ന് ധര്‍മ പ്രൊഡക്ഷന്‍സിന്റെയും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വേദാംഗ് റൈന, ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

അനില മൂര്‍ത്തി

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

21 minutes ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

29 minutes ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

34 minutes ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

38 minutes ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

40 minutes ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago