Categories: latest news

തെന്നിന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി തൃഷ

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക എന്ന നേട്ടം സ്വന്തമാക്കി ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമായ തൃഷ കൃഷ്ണന്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 10 കോടി രൂപയാണ് തൃഷ ഒരു സിനിമക്കായി ഈടാക്കുന്നത്.

കമല്‍ഹാസനം മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിനുവേണ്ടി 12 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

നയന്‍താര ഒരു സിനിമയ്ക്ക് അഞ്ച് മുതല്‍ 10 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കണ്ണട നടി ശ്രീനിധി ഷെട്ടിയാണ്. താരം ഒരു ചിത്രത്തിന് ഏഴ് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.

പൂജ ഹെഡ്ഡേയാണ് അടുത്ത സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഒരു സിനിമയ്ക്കായി അഞ്ചു കോടി രൂപയാണ് പൂജ ഹെഡ്ഡേ ഈടാക്കുന്നത്. ഇതിന് പിന്നാലെ അനുഷ്‌ക ഷെട്ടിയും ഉണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്കായി ഏകദേശം നാല് മുതല്‍ ഏഴ് കോടി രൂപ വരെയാണ് അനുഷ്‌ക ഷെട്ടി വാങ്ങുന്ന പ്രതിഫലം.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago