Categories: Gossips

ലാലേട്ടന്‍ ആരാധകര്‍ക്കു സന്തോഷ വാര്‍ത്ത ! ദൃശ്യം 3 വരുന്നു

സൂപ്പര്‍ഹിറ്റ് സിനിമ ദൃശ്യത്തിനു മൂന്നാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. സംവിധായകന്‍ ജീത്തു ജോസഫും നടന്‍ മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതായി ഒടിടി പ്ലേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ദൃശ്യം 3 ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും.

ദൃശ്യം 3 നു വേണ്ടിയുള്ള തിരക്കഥ ജീത്തു ജോസഫ് ലോക്ക് ചെയ്തെന്നാണ് വിവരം. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. നല്ല തിരക്കഥ ലഭിച്ചാല്‍ ദൃശ്യം 3 ചെയ്യുമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Mohanlal (Drishyam)

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ ഇതുവരെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് ഈ പ്രൊജക്ട് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് ജീത്തു ജോസഫ് റാമിനെ കുറിച്ച് പറഞ്ഞത്. റാമിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. റാമിന്റെ കാര്യത്തില്‍ തനിക്ക് വലിയ സങ്കടമുണ്ടെന്നാണ് ജീത്തു ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയുടെ അനിശ്ചിതത്വത്തില്‍ തനിക്ക് മാത്രമല്ല മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സങ്കടമുണ്ടെന്നും ജീത്തു പറയുന്നു. റാമിനു വേണ്ടി കാത്തിരിക്കുകയാണ്. അതിനൊരു ശാപമോക്ഷം കിട്ടണമെന്നും ജീത്തു പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗംഭീര ലുക്കുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

1 day ago

ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 day ago

സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

2 days ago