Categories: latest news

രോഗമുക്തി നേടാന്‍ പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി: രജനീകാന്ത്

രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ തന്റെ ആരാധകര്‍ക്ക് നന്ദി അറിയിച്ചു നടന്‍ രജനീകാന്ത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 30 ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത് ഹൃദയത്തിലേക്ക് പോകുന്ന രക്തക്കുഴലുകളില്‍ ഒന്നില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തുന്നതിനെ ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോള്‍ അസുഖം ഭേദമായി താരം വീട്ടില്‍ എത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ എത്രയും വേ?ഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിച്ച എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്നെ ജീവനോടെ നിലനിര്‍ത്തുകയും രോ?ഗമുക്തി നേടാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി എന്നാണ് രജനികാന്ത് കുറിച്ചിരിക്കുന്നത്.

കൂടാതെ ആരോ?ഗ്യ വിവരങ്ങള്‍ നേരിട്ട് വിളിച്ച് അന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കും രജനികാന്ത് നന്ദി അറിയിച്ചു. ്ര

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

55 minutes ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

56 minutes ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

6 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

6 hours ago