ഷിരൂരിലെ മണ്ണിടിച്ചിലില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചുപോയ കോഴിക്കോട് സ്വദേശി അര്‍ജുന്റെ റീല്‍സാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആണ്. അര്‍ജുന്റെ ഓര്‍മ്മകള്‍ ഉള്ള വീഡിയോയ്ക്ക് മുഴുവന്‍ വിജയലക്ഷ്മി പാടിയ ഗാനമാണ് പലരും ഉപയോഗിച്ചിരിക്കുന്നത്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ്ങ് വാന കോണില് എന്ന പാട്ടാണ് പലരും റീലില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ പാട്ട് ഹിറ്റായതില്‍ സന്തോഷം ഉണ്ടായിരുന്നു. എന്നാല്‍ അര്‍ജുന്റെ ഓര്‍മ്മകള്‍ക്കൊപ്പം പാട്ട് കേട്ടപ്പോള്‍ വിഷമം തോന്നിയതായും വിജയലക്ഷ്മി പറഞ്ഞു. അജയന്റെ കുടുംബത്തോട് എന്തു പറയണം എന്നറിയില്ല. ഏറെ വേദനയാണ് തനിക്ക് തോന്നുന്നത്. അവരുടെ വിഷമത്തില്‍ പങ്കുചേരുകയാണ് എന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.
ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം സിനിമ തിയേറ്ററില്‍ വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടാന്‍ സിനിമയ്ക്ക് സാധിച്ചു.
സംഗീതസംവിധായകന്‍ ദീപുവാണ് ഈ പാട്ടിലേക്ക് തന്നെ ആദ്യമായി വിളിച്ചത് എന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. പാട്ടിന്റെ ട്രാക്ക് അദ്ദേഹം അയച്ചു തന്നിട്ടുണ്ടായിരുന്നു. ട്രാക്ക് കേട്ടപ്പോള്‍ തന്നെ നല്ലൊരു ഫീലാണ് തോന്നിയത്. അത് കേട്ടാണ് പഠിച്ചത്. പിന്നീട് സ്റ്റുഡിയോയിലെത്തിയപ്പോഴാണ് മൂന്ന് വിധത്തില്‍ പാട്ട് പാടണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ടാണ് പാട്ട് മൂന്ന് വ്യത്യസ്ത ഫീലില്‍ പാടുന്നത്. അതിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്നും വിജയലക്ഷ്മി പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…