Categories: latest news

സൂര്യയുടെയും ജ്യോതികയുടെയും മകള്‍ ദിയ സിനിമയിലേക്ക്

തമിഴിലെ സൂപ്പര്‍ഹിറ്റ് താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകള്‍ ദിയ സൂര്യയും സിനിമയിലേക്ക് എത്തുന്നു. ലീവിങ് ലൈറ്റ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തുകൊണ്ടാണ് ദിയ സിനിമാരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ജ്യോതികയാണ് മകളുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

വിനോദ വ്യവസായത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആണ് ദിയ സൂര്യ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രമേയം.

ജ്യോതികയ്‌ക്കൊപ്പം സൂര്യയും മകളുടെ ആദ്യ സിനിമ സംരംഭത്തെക്കുറിച്ച് പ്രശംസിച്ച രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഇത്രയും നല്ലൊരു ഡോക്യുമെന്ററി നിര്‍മ്മിച്ച മകളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു ഇത് തുടരുക എന്നുമാണ് ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

നിന്റെ അപ്പയായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. എന്റെ എല്ലാ സ്‌നേഹവും ആദരവും നിനക്കുണ്ട് എന്നും സൂര്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ശാലീന സുന്ദരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

സാരിയിലും സ്‌റ്റൈലിഷ് ലുക്കുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

നാടന്‍ പെണ്ണായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 hours ago

മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

20 hours ago

നൃത്തം പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കാറില്ല; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

20 hours ago