Mallika Sherawat
ഓണ്‍ സ്‌ക്രീനില്‍ വളരെ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തതിന്റെ പേരില്‍ പല മുന്‍നിര താരങ്ങളും തന്നെ മോശം രീതിയില്‍ സമീപിച്ചിട്ടുണ്ടെന്ന് നടി മല്ലിക ഷെരാവത്ത്. ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യുന്ന താനടക്കമുള്ളവര്‍ ഓഫ് സ്‌ക്രീനിലും വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്നാണ് ഇത്തരക്കാര്‍ കരുതുന്നതെന്ന് മല്ലിക പറഞ്ഞു.
‘ ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി വന്ന് കാണണമെന്ന് തിരിച്ച് ചോദിക്കും. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്‌നമെന്നാണ് അവര്‍ പറയുക. അവരെല്ലാം സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. ഞാന്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് അവര്‍ കരുതി. എന്നാല്‍, ഞാന്‍ അങ്ങനെയല്ല’, മല്ലിക ഷെരാവത്ത് പറഞ്ഞു.
പല ഹീറോകളും രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ട്. അതെല്ലാം നിരസിക്കുകയാണ് താന്‍ ചെയ്തത്. നടന്മാരുടെ ആവശ്യങ്ങളോടു മുഖം തിരിച്ചതിനാല്‍ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അവസ്ഥ തനിക്കുണ്ടായെന്നും മല്ലിക ഷെരാവത്ത് പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…