Categories: latest news

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ്; വിമര്‍ശകന് മറുപടിയുമായി ചന്തു

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ അതിന് താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കി നടനും സലിംകുമാറിന്റെ മകനുമായ ചന്തു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പുറകില്‍ ഇരിക്കുന്ന സലീം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പലപടങ്ങളിലും പിടിച്ചു തിരികെ വയ്ക്കുന്നുണ്ട് എന്നായിരുന്നു ഒരാള്‍ നല്‍കിയ കമന്റ്. അവന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഓക്കേ ഡാ എന്ന് മറുപടിയാണ് ചന്തു നല്‍കിയത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ചന്തു ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തിയപ്പോഴായിരുന്നു ചന്തു നസ്ലിന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയെടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് പരിഹാസ കമന്റമായി യുവാവ് എത്തിയത്.

ചന്തു മാത്രമല്ല അയാളുടെ കമന്റിനി താഴെ നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അച്ഛനെ പോലെ തന്നെ ചന്തുവും മലയാളസിനിമയില്‍ മികച്ച ഒരാളായി മാറും എന്നാണ് ചന്തുവിനെ പിന്തുണച്ചുകൊണ്ട് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

1 hour ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

20 hours ago