Categories: latest news

ഉദ്ഘാടനത്തിന് വിളിച്ച് ഓണർക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞു; തുറന്നുപറഞ്ഞ് സാധിക വേണുഗോപാൽ

കടകളുടെയും മറ്റും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനായി ചെല്ലുമ്പോൾ ഉണ്ടാകുന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു മതി സാധിക ഗോപാൽ. ഒരു അഭിമുഖത്തിൽ പങ്കെടുത്ത സംസാരിക്കുകയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

അഡ്ജസ്റ്റമെന്റിന് തയാറാണോ എന്ന് ചോദിച്ച് ഉദ്ഘാടനത്തിനുള്ള കോള്‍ തനിക്ക് വന്നിരുന്നു എന്നാണ് സാധിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്മെന്റിന് ചോദിക്കുക. പറ്റില്ലെന്ന് പറഞ്ഞാല്‍ അതോടെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പരിപാടിയും ഇല്ലെന്ന് പറയും. പല രീതിയിലാണ് ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ഒരിക്കല്‍ എനിക്കങ്ങനെ കോള്‍ വന്നിരുന്നു. എന്ത് അഡ്ജസ്റ്റ്മെന്റാണ് ചേട്ടാ വേണ്ടത് പൈസ ആണോന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു.

അങ്ങനെ അല്ല, പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് ചോദിച്ചു. അവര്‍ക്ക് പൈസ എത്രയായാലും പ്രശ്നമില്ല. മറ്റ് ആവശ്യങ്ങള്‍ നടന്നാല്‍ മതി. നമ്മളെ അഭിനയിക്കാന്‍ വിളിച്ച് ഡേറ്റും ബാക്കി കാര്യങ്ങളും എല്ലാം തീരുമാനിക്കും. ഏറ്റവും അവസാനമാണ് ഈ ഒരു കാര്യം ചോദിക്കുക. അത് നടക്കില്ല എന്ന് വന്നു കഴിയുമ്പോള്‍ അവര്‍ നമ്മളെ അങ്ങ് മാറ്റും.

അതാണ് ഏറ്റവും വലിയ സങ്കടം. സിനിമകളില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ടും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച ആളുകളുണ്ട്. അതിന്റെ ഓണര്‍ക്ക് ഇത്തിരി താല്‍പര്യമുണ്ട് എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെ താല്‍പര്യമുള്ളവരെ കൊണ്ട് നിങ്ങള്‍ അത് ചെയ്തോ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ തിരികെ പറഞ്ഞു.

ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്. ഇപ്പോള്‍ ഇങ്ങോട്ട് പരിപാടികള്‍ക്ക് വിളിക്കുമ്പോള്‍ ഇത്തരം അഡ്ജസ്റ്റുമെന്റ്കള്‍ക്ക് തയ്യാറല്ല എന്നും അതു കുഴപ്പമില്ലെങ്കില്‍ ഒക്കെ ആണെന്നും പറയേണ്ടി വരികയാണ് എന്നാണ് സാധിക പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 hour ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

4 hours ago