റീ റിലീസിലും ഹിറ്റായി മോഹന്‍ലാല്‍, സുരേഷ് ഗോപി ചിത്രം മണിച്ചിത്രത്താഴ്. ആഗസ്റ്റ് 17 നാണ് ചിത്രം വീണ്ടും തീയേറ്ററില്‍ എത്തിയത്. റീറിലീസില്‍ പുത്തന്‍ റെക്കോര്‍ഡാണ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ 4.71 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാകുന്നത്.
4.71 കോടിയില്‍ 3.15 കോടി രൂപയാണ് കേരളത്തില്‍ നിന്നും കളക്റ്റ് ചെയ്തത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ഓവര്‍സീസ് കളക്ഷനുമെല്ലാം ചേര്‍ന്ന് 1.56 കോടിയും ചിത്രം നേടി. ഇതോടെ മണിച്ചിത്രത്താഴിന്റെ ആജീവനാന്തകളക്ഷന്‍ 7.5 കോടിയായി.
ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തീയേറ്ററില്‍ എത്തിയത്. മധു മുട്ടം ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് പുറമെ തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത, വിനയ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…