കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സ്തുതി എന്ന പേരില്‍ ചിത്രത്തിന്റെ പ്രൊമോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, സുഷിന്‍ ശ്യാം എന്നിവരയാണ് ഉള്ളത്.
വിനായക് ശശികുറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് ഈണം. മേരി ആന്‍ അലക്‌സാണ്ടര്‍, സുഷിന്‍ ശ്യാം എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏറെ നാളുകള്‍ക്കുശേഷമാണ് ഒരു സിനിമയില്‍ ജ്യോതിമയി അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. കൂടാതെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…