Categories: latest news

ഇനി പാപ്പുവിന് അപ്പയില്ല: ബാല

മകള്‍ പാപ്പുവിന്റെ വീഡിയോയ്ക്ക് പിന്നാലെ തന്റെ ദുഃഖം രേഖപ്പെടുത്തി ബാല. അമ്മക്കെതിരെ അച്ഛന്‍ പറയുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്നും അച്ഛനെ കാണാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ കുട്ടി പറഞ്ഞത്. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിഞ്ഞെന്നും അമ്മയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വീഡിയോയില്‍ കുട്ടി വെളിപ്പെടുത്തി.

ഇതിന് പിന്നാലെയാണ് ബാല വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. പാപ്പു സംസാരിച്ച വീഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യമായി പോസിറ്റീവ് ആയ ഒരു കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞു. നന്ദി. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. പെണ്കുഞ്ഞുങ്ങളോട് തര്‍ക്കിക്കുന്ന ആരും ഒരു ആണല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. രണ്ടോ മൂന്നോ വയസ്സില്‍ ആണ് പാപ്പു എന്നെ വിട്ടു പോകുന്നത്. എന്നെ വിട്ട് അകന്നുപോയി. അപ്പോള്‍ ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നത് എങ്ങനെ ആണ്. ഒരിക്കലും ഞാന്‍ ഇത് തര്‍ക്കിക്കാന്‍ വേണ്ടി പറയുന്നത് അല്ല. അഞ്ചുദിവസം വീട്ടില്‍ ഇരുന്നു ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നതും കേട്ടു. പാപ്പു ഞാന്‍ തര്‍ക്കിക്കാന്‍ ഇല്ല.

വാദിച്ചു ജയിക്കാനും ഞാനില്ല. നിന്റെ വീഡിയോ മുഴുവനും ഞാന്‍ കേട്ടു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെങ്കില്‍ ദയവായി എന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ഞാന്‍ കരുതി പാപ്പു, ഞാനും നിന്റെ കുടുംബമാണെന്ന്. ഞാന്‍ നിനക്ക് അന്യനായി പോയി എന്നുമാണ് ബാല പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago