Vijay (GOAT)
ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി വിജയ് നായകനായി എത്തിയ ഗോട്ട്. വെങ്കിട്ട പ്രഭു സംവിധാനം ചെയ്തിരിക്കുന്ന ഗോട്ട് ബോക്‌സ് ഓഫീസ് കളക്ഷനില്‍ 450 കോടിയോട് അടുക്കുകയാണ്.
സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ഗോട്ട് തീയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രമായി 50 കോടി രൂപയുടെ കലക്ഷന്‍ ആയിരുന്നു ചിത്രം നേടിയത്. നിലവില്‍ ഹിന്ദിയില്‍ നിന്ന് മാത്രം ചിത്രം 250 കോടിയോളം സ്വന്തമാക്കി എന്നാണ് ലഭിക്കുന്ന വിവരം. ആഗോള ബോക്‌സ് ഓഫീസില്‍ 450 കോടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഗോട്ടിന്റെ കളക്ഷന്‍
വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടില്‍ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവര്‍ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഗോട്ടിന്റെ’ പ്രൊഡക്ഷന്‍ ഹൗസ് എജിഎസ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.
അതേസമയം ഗോട്ടിന് കേരളത്തില്‍ അടിതെറ്റി എന്നാണ് ഇവിടെ നിന്നും പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് വളരെ മോശം പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രമിറങ്ങി രണ്ടാം ആഴ്ചയില്‍ ഓണം റിലീസുകള്‍ കേരളത്തിലെ തിയേറ്റര്‍ കൈയ്യടക്കിയതും ‘ദി ഗോട്ടി’ന് വിനയായി. 700ലധികം സ്‌ക്രീനുകളും 4000ലധികം ഷോകളും ആയി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ‘ദി ഗോട്ടി’ന് വെറും 5.80 കോടിയാണ് ആദ്യ ദിവസം നേടാനായത്. തിയേറ്ററിലെത്തിയ ചിത്രത്തിന് 13 കോടി മാത്രമാണ് ഇതുവരെ നേടാനായതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…