Categories: Uncategorized

മനസ്സിൽ തോന്നുന്നത് തുറന്നു പറയുക; നിഖില വിമലിന് പിന്തുണ അറിയിച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയയിൽ നടി നിഖില വിമലിന് നേരെയുള്ള ട്രോളുകളിലും വിമർശനങ്ങളിലും മറുപടിയുമായി ഐശ്വര്യ ലക്ഷ്മി. നിഖില വിമലിന് പിന്തുണ അറിയിച്ചു കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചത്. 

ഇവള്‍ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച് തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്നിങ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്- എന്നാണ് ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

അടുത്തിടെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വിവിധ ചാനലുകളിൽ അഭിമുഖം നൽകിയതിന് പിന്നാലെയാണ് നിഖില വിമലിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നത്. പലപ്പോഴും ചോദ്യങ്ങൾക്ക് താരം നൽകുന്ന തഗ് മറുപടികളാണ് പലരെയും ചൊടിപ്പിച്ചത്. ഇതോടെ നിഖിലയെ തഗ് റാണി എന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിസംബോധന ചെയ്യുന്നത്.

സിനിമാതാരം ഗൗതമിയും പേര് പറയാതെ നിഖില വിമലിനെ വിമർശിച്ചിരുന്നു. അഭിമുഖങ്ങളിൽ മാധ്യമപ്രവർത്തകരെ അവഹേളിച്ച് സംസാരിക്കുന്ന മോശം പ്രവണത ചിലർ കാണിക്കുന്നു എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള ഗൗതമിയുടെ വിമർശനം.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

39 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago