Categories: latest news

വിജയിയെ നായകനാക്കി സിനിമ നിര്‍മ്മിക്കുന്നില്ല; വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സിമ്രാന്‍

വിജയിയെ നായകനാക്കി താന്‍ സിനിമ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി നടി സിമ്രാന്‍. സമൂഹമാധ്യമമായ എക്‌സില്‍ ആണ് താരം ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിപ്പിച്ചവര്‍ മാപ്പ് പറയാന്‍ തയ്യാറാക്കണമെന്നാണ് സിമ്രാന്‍ കുറിച്ചിരിക്കുന്നത്.

ആളുകള്‍ക്ക് നമ്മുടെ വികാരങ്ങളെ എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്നും നമ്മുടെ സുഹൃത്തുക്കള്‍ അതിനെ എത്രമാത്രം നിസാരമായി കാണുന്നു എന്നതും ശരിക്കും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദയായിരുന്നു. പക്ഷേ ഇപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവിടെ പോയിട്ടുണ്ട്. പക്ഷേ എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം എന്നും ആണ് താരം പറഞ്ഞിരിക്കുന്നത്.

മറ്റുള്ളവരുടെ പേരുമായി എന്റെ പേര് ചേര്‍ത്തുവച്ചപ്പോഴൊക്കെ ഞാന്‍ പലപ്പോഴും മിണ്ടാതിരിക്കുക മാത്രമാണ് ചെയ്തത്. പലപ്പോഴും ആരും എന്റെ വികാരങ്ങള്‍ എന്താണെന്ന് പോലും ശ്രദ്ധിച്ചിട്ടില്ല. എപ്പോഴും ശരിക്ക് വേണ്ടി മാത്രം ഉറച്ചു നില്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇത്തരത്തില്‍ മോശമായ അഭിമുഖങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം എന്നും സിമ്രാന്‍ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

9 hours ago