Categories: latest news

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ലാപത്താ ലേഡീസ്

കിരണ്‍ റാവു സംവിധാനം ചെയ്ത് വലിയ പ്രശംസകള്‍ നേടിയ ലാപതാ ലേഡീസ് ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തു. 29 സിനിമകളായിരുന്നു ഓസ്‌കാര്‍ എന്‍ട്രിയ്ക്കായി പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം, ആട്ടം എന്നിവയും കാനില്‍ നേട്ടം കൊയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ഉണ്ടായിരുന്നു.

തമിഴില്‍ നിന്നും തങ്കലാന്‍, വാഴൈ, മഹാരാജ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തുടങ്ങിയ സിനിമകളും പരിഗണിക്കപ്പെട്ടിരുന്നു. ഹിന്ദിയില്‍ നിന്നും പരിഗണിക്കപ്പെട്ടവയില്‍ ആനിമലിന് പുറമെ മൈദാന്‍, ഗുഡ് ലക്ക്, ശ്രീകാന്ത്, സാം ബഹദൂര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.

ഈ സിനിമകളെ എല്ലാം പിന്നിലാക്കിയാണ് ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രി നേടിയത്. പ്രമുഖ താരങ്ങള്‍ ഇല്ലാത്ത ഒരു സാധാരണ സിനിമയായിരുന്നു ലാപത്താ ലേഡീസ്. എങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വലിയ പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്

ചിത്രത്തില്‍ നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ഷ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിതാന്‍ഷി ഗോയല്‍ ഫൂല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

3 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

4 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

22 hours ago