Categories: Videos

രജനിയെ ഇടിക്കാന്‍ മലയാളത്തില്‍ നിന്ന് സാബുമോന്‍ ! വേട്ടൈയന്‍ കസറുമോ?

ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൈന്‍ ഒക്ടോബര്‍ 10 നു തിയറ്ററുകളിലെത്തും. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ നിന്ന് സാബുമോനും വേട്ടൈയന്റെ ഭാഗമാണ്. മാത്രമല്ല വളരെ ബോള്‍ഡ് ആയ ഒരു നെഗറ്റീവ് വേഷമാണ് സാബുമോന്‍ ചിത്രത്തില്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വേട്ടൈയന്‍ പ്രിവ്യു വീഡിയോയില്‍ സാബുമോനെ കാണിക്കുന്നുണ്ട്. നെഗറ്റീവ് ഷെയ്ഡില്‍ അല്‍പ്പം ഡെവിളിഷ് ലുക്കിലാണ് സാബുമോനെ പ്രിവ്യു വിഡിയോയില്‍ കാണുന്നത്. രജനികാന്തുമായി ഫൈറ്റ് രംഗമുണ്ടോ എന്നാണ് സാബുമോന്‍ ആരാധകരുടെ ചോദ്യം.

വേട്ടൈയന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. അനിരുദ്ധ് രവിചന്ദ്രന്‍ ആണ് സംഗീതം.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago