Categories: Gossips

‘ഒരു മണിക്കൂറിനകം റിവ്യു ഡെലീറ്റ് ചെയ്യണം’; ഉണ്ണി വ്‌ളോഗ്‌സിനെ ഭീഷണിപ്പെടുത്തി ബാഡ് ബോയ്‌സ് നിര്‍മാതാവ്

ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് ബാഡ് ബോയ്‌സ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിനു മോശം പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് പ്രശസ്ത യുട്യൂബ് റിവ്യുവറെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. യുട്യൂബര്‍ ഉണ്ണി വ്‌ളോഗ്‌സിനെയാണ് ബാഡ് ബോയ്‌സ് നിര്‍മാതാവ് എബ്രഹാം മാത്യു ഭീഷണിപ്പെടുത്തിയത്.

റിവ്യു യുട്യൂബില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ വിവരമറിയുമെന്ന് എബ്രഹാം മാത്യു ഉണ്ണിയെ ഭീഷണിപ്പെടുത്തുന്നുണ്ട്. കോള്‍ റെക്കോര്‍ഡിങ് ഉണ്ണി വ്ളോഗ്സ് തന്നെയാണ് പുറത്തുവിട്ടത്. ഉണ്ണി പണം വാങ്ങിയാണ് നെഗറ്റീവ് റിവ്യു ചെയ്യുന്നതെന്നും എബ്രഹാം മാത്യു ആരോപിക്കുന്നു.

‘ ഇട്ട സാധനം നീ ഡിലീറ്റ് ചെയ്യുക. അതാണ് നിനക്ക് നല്ലത്. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നീ വിവരം അറിയും. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിനക്ക് അധോഗതി ആയിരിക്കും. നിനക്ക് തോന്നുന്നത് എഴുതി ഇടാനല്ല ഞാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യുന്നത്. നാളെ രാവിലെ നിന്റെ വീട്ടിലേക്ക് ഞാന്‍ ആളെയും കൊണ്ടുവരാം,’ ഉണ്ണി പുറത്തുവിട്ട കോള്‍ റെക്കോര്‍ഡിങ്ങില്‍ അബാം മൂവീസ് ഉടമ എബ്രഹാം മാത്യു പറയുന്നതായി കേള്‍ക്കാം.

അനില മൂര്‍ത്തി

Recent Posts

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

1 hour ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

2 hours ago

മുഖത്ത് ചുളിവുകള്‍ വീണു; സണ്ണി ലിയോണിന്റെ ഭംഗി പോയെന്ന് ആരാധകര്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…

4 hours ago

ദിയയ്ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞോ?

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

1 day ago