Categories: latest news

പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും മോശം അനുഭവമുണ്ടായി: ഷമ സികന്ദര്‍

ഒരു പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതായി തുറന്നുപറഞ്ഞ് നടി ഷമ സികന്ദര്‍. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷമ സികന്ദര്‍ ചിത്രീകരണത്തിനിടെ ഒപ്പം അഭിനയിച്ച പ്രമുഖ നടന്‍ സുഖകരമല്ലാത്ത രീതിയില്‍ തന്നെ ആലിംഗനം ചെയ്തു എന്ന് ആരോപണം ഉന്നയിച്ചാണ് ഇപ്പോള്‍ ഷമ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ഒരു മോശം അനുഭവം നേരിട്ട് സമയത്ത് തന്നെ അയാളുമായി പിന്നീട് ഒരു വര്‍ക്കും ചെയ്യില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നതായും താരം പറയുന്നു. ബോളിവുഡില്‍ ഒരു മാധ്യമത്തെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പരസ്യ ചിത്രീകരണത്തിനിടെ താന്‍ നേരിട്ട് ദുരനുഭവം ഷമ പങ്കുവെച്ചിരിക്കുന്നത്.

തിരക്കഥയില്‍ തന്നെ കെട്ടിപ്പിടിക്കുന്നതായി ഒരു രംഗം ഉണ്ടായിരുന്നില്ല.. ഭാര്യക്ക് ആഭരണമണിയിക്കുന്ന ഒരു ഭര്‍ത്താവിന്റെ കഥാപാത്രമായിരുന്നു ആ നടന്‍ ചെയ്തിട്ടുണ്ടായിരുന്നത്.സ്വര്‍ണാഭരണം അണിയിച്ച് കൊടുത്തതിനു ശേഷം താന്‍ ഭാര്യയെ കെട്ടിപ്പിടിക്കും എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അത്ര നല്ല ഉദ്ദേശത്തിലാണ് എന്ന് തോന്നിയിട്ടില്ല എന്നും ക്ഷമ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

6 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

24 hours ago