ഓണ ചിത്രങ്ങളില്‍ റെക്കോഡുമായി മുന്നേറി ടോവിനോ തോമസ് നായകനായി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം. ബുക്ക്‌മൈ ഷോ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പേരാണ് ചിത്രത്തിന്റെ ടിക്കറ്റിനായി ബുക്ക് ചെയ്യുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്ത ബുക്ക് ചെയ്ത ചിത്രവും അജയന്റെ രണ്ടാം മോഷണം ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏതാണ്ട് ഒന്നരലക്ഷം പേരാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വിജയിയുടെ ഗോട്ടും മൂന്നാം സ്ഥാനത്ത് ഹിന്ദി ചിത്രം സ്ത്രീയുമാണ് നേടിയിരിക്കുന്നത്.
തീയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടുതന്നെയാണ് അജയന്റെ രണ്ടാം മോഷണം മുന്നേറിക്കൊണ്ടിരിക്കുന്നത്. അഞ്ചു ദിവസങ്ങള്‍ കൊണ്ട് ഏതാണ്ട് 40 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. എന്നാല്‍ അതിനിടയില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് റിലീസ് ചെയ്തതും വലിയ വാര്‍ത്തയായിട്ടുണ്ട്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
സ്‌റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…