Categories: Gossips

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ! സുരേഷ് ഗോപി ഇല്ല

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലും. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ വെച്ചായിരിക്കും. മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മാതാവ് സി.വി.സാരഥി എന്നിവര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒന്നിച്ചായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുപ്പത് ദിവസമാണ് ശ്രീലങ്കയില്‍ ഷൂട്ടിങ് നടക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണം ഉണ്ടാകും. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ സിനിമയില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച പ്രൊജക്ട് ആണിതെന്നാണ് വിവരം. കമല്‍ഹാസന്‍ നായകനായും മമ്മൂട്ടി അതിഥി വേഷത്തിലും എന്ന രീതിയിലാണ് ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീട് കമല്‍ പിന്മാറിയതോടെ മമ്മൂട്ടിയെ നായകനാക്കാനും അതിഥി വേഷത്തില്‍ സുരേഷ് ഗോപിയെ കൊണ്ടുവരാനും തീരുമാനിച്ചു. സുരേഷ് ഗോപിക്കായി മാറ്റിവെച്ച കഥാപാത്രമാണ് ഇനി മോഹന്‍ലാല്‍ ചെയ്യുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

14 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

14 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

18 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago