Categories: Uncategorized

വിവാഹത്തോടെ താല്‍പര്യമില്ല: നിഖില വിമല്‍

തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് നടി നിഖില വിമല്‍. വിവാഹത്തോട് തനിക്ക് ഇപ്പോള്‍ താല്‍പര്യം ഇല്ലെന്നും തന്നെ ആര്‍ക്കും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവെ താരം പറഞ്ഞത്.

ലവ് മാര്യേജാണോ അറേ!ഞ്ച്ഡ് മാര്യേജാണോ താല്പര്യം എന്ന ചോദ്യത്തിനായിരുന്നു നിഖിലയുടെ മറുപടി. എനിക്ക് വിവാഹത്തോട് താല്പര്യമില്ല. നോ മാര്യേജ്, എന്നെ ആര്‍ക്കും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാന്‍ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേല്‍ കഴിക്കും എന്നാണ് നിഖില പറഞ്ഞത്.

ഇതിനു പുറമെ തന്നെക്കുറിച്ചുള്ള കമന്റുകള്‍ക്കും താരം മറുപടി നല്‍കി. താരത്തിന്റെ പലപ്പോഴുമുള്ള മറുപടികള്‍ കേട്ട് ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി എന്നിങ്ങനെയാണ് പലരും വിളിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വര്‍ത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കില്‍ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാന്‍ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്. ചിലര്‍ക്ക് അത് ഇഷ്ടപ്പെടും. ചിലര്‍ക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളര്‍ത്തു ദോഷം’, എന്നും നിഖില പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഓഫ്-ഷോൾഡർ ലുക്കിൽ തിളങ്ങി റായി ലക്ഷ്മി

നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…

19 minutes ago

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

13 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

13 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

14 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

14 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

14 hours ago