ആസിഫ് അലി നായകനായി ഓണം റിലീസായി എത്തിയ കിഷ്‌കിന്ധാ കാണ്ഡം സിനിമയെ പ്രശംസിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കിഷ്‌കിന്ധാ കാണ്ഡം ഒരു മറുപടിയാണ് എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
‘മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാളസിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ‘കിഷ്‌കിന്ധാ കാണ്ഡം’ കണ്ടത്. ആഹ്‌ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോര്‍മുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോടു ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സില്‍ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാന്‍. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന്‍ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
അപര്‍ണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജിനും സ്‌നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാന്‍ നമുക്ക് നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി. ‘കിഷ്‌കിന്ധാ കാണ്ഡം’ തീര്‍ച്ചയായും ഒരു മറുപടിയാണ്’ എന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില് നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള് സുഹാന ഖാന് അഭിനയിച്ച…